Shane Nigam Responses Over Veyil Movie Controversy
വെയില്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പിന്നീട് ഷെയ്ന്‍ നിഗത്തിനെ വിമര്‍ശിച്ച് എത്തിയത്. താടിയും മുടിയും പറ്റെ വെട്ടിയുള്ള ലുക്ക് കണ്ടതിന് പിന്നാലെയായാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇനിയങ്ങോട്ട് എന്താണ് ചെയ്യേണ്ടതെന്നറിയില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളേയും ഇത് ബാധിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അണിയറയിലൊരുങ്ങുന്ന ചിത്രമായ ഖുര്‍ബാനിയേയും ഇത് ബാധിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പത്രവാര്‍ത്ത തെറ്റാണെന്നും ലുക്ക് മാറിയത് ചിത്രത്തിന് തടസ്സമല്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകന്‍.